അടുത്ത നാലുദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ പരമാവധി 40 കി.മീ വേഗത്തില്‍ കാറ്റ് വീശിയേക്കാം. മെയ് 28 വരെ ഇടിമിന്നല്‍ തുടരാനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും മത്സ്യബന്ധന തൊഴിലാളികളും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Share
അഭിപ്രായം എഴുതാം