കൊല്ലം: അഞ്ചലില്‍ പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനും കൃത്യനിര്‍വഹണത്തിന് പാമ്പിനെ എത്തിച്ചുനല്‍കിയ സുഹൃത്ത് സുരേഷിനുമെതിരേ വനംവകുപ്പും കേസെടുക്കും. വനം- വന്യജീവി വകുപ്പ് നിയമം അനുസരിച്ച് പാമ്പിനെ കൈവശംവച്ചതിനാണ് കേസെടുക്കുക. അഞ്ചല്‍ ഏറം വെള്ളിശ്ശേരിയില്‍ ഉത്ര(25)യാണ് കിടപ്പുമുറിയില്‍ കരിമൂര്‍ഖന്റെ കടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും സുഹൃത്തും സഹായിയുമായ പാമ്പുപിടിത്തക്കാരന്‍ സുരേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.