തൃശ്ശൂർ: കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തു മുഴുവന്‍ നടക്കുന്ന പ്രതിഷേധദിനത്തിന്റെ ഭാഗമായി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ വില്ലേജ് ഓഫിസിനു മുന്നിൽ വഞ്ചനാദിനം ആചരിച്ച് പ്രതിഷേധ സമരം നടത്തി.
പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്തതിലുള്ള വീഴ്ചയിലും കോറോണ മറവിൽ വൈദ്യുതി, ബസ് ചാർജ് വർദ്ധനവിലും ദുരന്തങ്ങൾ മറയാക്കി വൻ സംഭാവന പിരിവ് നടത്തുന്ന ഇടതു സർക്കാർ ആ തുക ജനനന്മക്കായി വിനിയോഗിക്കാത്തതിലും പ്രതിഷേധിച്ചുമാണ് പ്രതിഷേധ സമരം നടത്തിയത്.
പ്രതിഷേധ സമരം DCC വൈസ്പ്രസിഡണ്ടും മുൻ മേയറുമായ ഐ.പി.പോൾ ഉദ്ഘാടനം ചെയ്തു .പ്രതിഷേധ സമരത്തില്‍ കോൺഗ്രസ്സ് തൃശ്ശൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് എ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. DCC ട്രഷറർ Prof.ജോൺ സിറിയക്ക്, ബ്ലോക്ക് പ്രസിഡന്റ് കെ ഗീരിഷ്കുമാർ, UDF നിയോജക മണ്ഡലം ചെയർമാൻ അനിൽ പൊറ്റെക്കാട്ട്,അഡ്വ. സുബിബാബു, അജന്തകുമാർ, മുരുകൻ, ദയാൽ ജി, ഡേവിസ് തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സമരത്തില്‍ പങ്കെടുത്തു.