കൊവിഡ് പ്രതിരോധ വാക്‌സിന്‍; 108 ആളുകളിലെ പരീക്ഷണം വിജയം

ന്യൂഡല്‍ഹി: 108 ആളുകളില്‍ നടത്തിയ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ് എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേരും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് അക്കാദമി ഓഫ് എന്‍ജിനീയറിങ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ബയോളജി പ്രൊഫസറുമായ ഷെന്‍ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. 508 പേരില്‍ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍പരീക്ഷണങ്ങളിലൂടെ മാത്രമേ വാക്‌സിന്‍ പൂര്‍ണവിജയമെന്ന് പറയാനാവൂ എന്ന് ചൈനീസ് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം