പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍

ആലപ്പുഴ: പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണികയില്‍ രഘുപതി- സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി (33) യാണ് മരിച്ചത്. വിജയവാഡയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍നിന്ന് ഇദ്ദേഹത്തിന്റെ മൃതശരീരം കണ്ടെടുക്കുകയായിരുന്നു. എന്നാല്‍, നാട്ടിലേക്കു തിരിച്ച നൃപന്‍ ആന്ധ്രയില്‍ എങ്ങനെയാണ് മരിച്ചതെന്നത് ദുരൂഹമായി തുടരുകയാണ്.

നൃപന്‍ പഞ്ചാബിലെ ജലന്തറില്‍ സ്വകാര്യ ഓയില്‍ കമ്പനിയില്‍ 10 വര്‍ഷമായി ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞ 19നാണ് നാട്ടിലേക്കു തിരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊണ്ടപ്പള്ളി സ്റ്റേഷനില്‍ ട്രെയിന്‍ ഒരുമണിക്കൂര്‍ പിടിച്ചിട്ടിരുന്നു. ആ സമയത്ത് ട്രെയിനില്‍നിന്ന് ഇറങ്ങിയ നൃപന്‍ തിരികെയെത്തിയില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി റെയില്‍വേ പൊലീസ് നൃപന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കള്‍ വിജയവാഡയ്ക്കു തിരിച്ചു. സഹോദരി: നിത്യ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →