ലുധിയാന: ഇന്ന് ഞായറാഴ്ച(24/05/2020) ഉച്ചയോടെ കമ്പിളിനൂല്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വിവരമറിയിച്ചതോടെ ഫയര്‍ ബ്രിഗേഡ് എത്തി. ഇരുപത്തിയഞ്ചു വണ്ടികള്‍ ഫാക്ടറിയ്ക്കു ചുറ്റും ഓടിച്ച് വെള്ളമൊഴിച്ചതിനുശേഷമാണ് തീയണഞ്ഞത്. അഞ്ചര മണിക്കൂര്‍ ഫാക്ടറി നിന്നു കത്തി. ഉള്ളിലുള്ള കമ്പിളി ഉത്പന്നങ്ങളും പരുത്തിയും കത്തി നശിച്ചു. ആളപായമൊന്നുമില്ല. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമറിന്ദര്‍ സിംഗ് ഡപ്യൂട്ടി കമ്മീഷണറോട് സംഭവത്തെ പറ്റി അന്വേഷിക്കുവാന്‍ നിര്‍ദേശിച്ചു.
പഞ്ചാബ് അതിര്‍ത്തിയിലുള്ള വീവിംഗ് മില്ലിലാണ് തീ പിടിച്ചത്. ഞായറാഴ്ച കമ്പനി മുടക്കമായിരുന്നു. ഉച്ചയ്ക്ക് 12.25-ന് ഫാക്ടറിയുടെ അകത്തു നിന്ന് പുക വരുവാന്‍ തുടങ്ങി. തീ മുകളിലുള്ള നിലയിലേക്ക് പടരാന്‍ തുടങ്ങി. ഇതു ശ്രദ്ധയില്‍ പെട്ട ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫാക്ടറി ഉടമസ്ഥര്‍ അമിത്തും ദീപക്കും എത്തി. വൈകീട്ട് ആറു മണിയോടെ തീ കെടുത്താന്‍ സാധിച്ചു. തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് തീ പടരുന്നതിനു മുമ്പ് തീയണയ്ക്കാന്‍ സാധിച്ചു. 500-ഓളം തൊഴിലാളികള്‍ കുടുംബസമേതം അവിടെ താമസിക്കുന്നുണ്ട്.