ചെന്നൈ: ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി പദവികളില്‍നിന്ന് എം കെ സ്റ്റാലിന്‍ നീക്കിയതിനു തൊട്ടുപിന്നാലെയാണ് ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്റെ സാന്നിധ്യത്തിലാണ് ദുരൈസ്വാമി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തിലിരുന്ന രണ്ടുതവണ ഡെപ്യൂട്ടി സ്പീക്കറും ഒരു തവണ രാജ്യസഭാംഗവുമായ ദുരൈസാമി കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ദുരൈസ്വാമിയെ ഡിഎംകെ പുറത്താക്കിയത്. പകരം രാജ്യസഭാ അംഗമായ അന്തിയൂര്‍ പി ശെല്‍വരാജിനെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.