ന്യൂഡല്‍ഹി: നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്ന പ്രകാരം.
- സംസ്ഥാനത്തെ ബസുകള്‍ക്ക് നിയന്ത്രണത്തോടെ അനുമതി. മെയ് 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കില്ല
- രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും മെട്രോ ട്രെയിനുകള്‍ക്കും മെയ് 31വരെ വിലക്ക്.
- ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല
- കല്യാണത്തിന് അമ്പതു പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരേ സമയം പങ്കെടുക്കാം.
- മതപരമായ കൂടിച്ചേരലുകള്‍ കര്‍ശന വിലക്ക് തുടരും.
- സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാം. ഇവിടെ നിരീക്ഷണം ഉറപ്പാക്കും. എന്നാല്‍ ആരാധനാലയങ്ങള്‍, തിയേറ്ററുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, റസ്റ്റോറന്റുകള്‍, സിമ്മിംഗ് പൂള്‍, ബാറുകള്‍ എന്നിവ അടഞ്ഞു കിടക്കും.
- എന്നാല്‍ കാണികളെ അനുവദിക്കില്ല
- ഹോം ഡെലിവറി അനുവദിക്കും. അതിനായി റസ്റ്റോറന്റുകളുടെ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാം.
- ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് കുടുങ്ങിയ പോയവര്‍, എന്നിവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്റീനുകളുടേയും ഹോട്ടലുകളുടേയും സേവനമാകാം
- ബസ് ഡിപ്പോ, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ കാന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം
- സോണുകള്‍ക്കുള്ളിലെ കണ്ടേയ്ന്റ്‌മെന്റ് സോണ്‍, ബഫര്‍സോണ്‍ എന്നിവ തീരുമാനിക്കേണ്ട അവകാശം ജില്ലാ ഭരണകൂടത്തിന് ആയിരിക്കും. ആരോഗ്യവകുപ്പിന്റെ മാനദണ്ഡപ്രകാരമാണ് ഇത് നിശ്ചയിക്കുന്നത്. ഈ സോണുകളില്‍ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മേഖലയില്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുവാദമില്ല.
- വിവിധ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പരസ്പരസമ്മതത്തോടെ അവിടങ്ങളിലുള്ള യാത്ര അനുവദിക്കും. യാത്ര എപ്രകാരം വേണമെന്ന്് ബന്ധപ്പെട്ട സംസ്ഥാന കേന്ദ്രഭരണപ്രദേശം അധികൃതര്‍ക്ക് തീരുമാനിക്കാം.
- നൈറ്റ് കര്‍ഫ്യൂ നടക്കുന്ന ഇടങ്ങളില്‍ അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ പുറത്തിറങ്ങാന്‍ അനുവാദമില്ല. ഇത് സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാം.
- 65 വയസ്സിന് മുകളിലുള്ളവര്‍ക്കും 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റു തരത്തിലുള്ള അവശതകള്‍ ഉള്ളവര്‍ക്കും അവശ്യസര്‍വ്വീസുകള്‍ക്കോ ആശുപത്രിയിലേക്കോ അല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല
- പ്രത്യേകമായി നിരോധിച്ചതല്ലാത്ത മറ്റെല്ലാ സേവനങ്ങള്‍ക്കും അനുമതിയുണ്ട്
- ടാക്‌സി, ഓട്ടോറിക്ഷ, സൈക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങള്‍ നീക്കി. ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി.
- കടകള്‍ തുറക്കാം. ഒരു സമയം അഞ്ചു പേരില്‍ കൂടുതല്‍ കടകളില്‍ ഉണ്ടാകരുത്. ഓരോരുത്തര്‍ക്കും ഇടയില്‍ ഒരു മീറ്റര്‍ അകലം ഉണ്ടാകണം.
- ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ എന്നിവ തുറക്കാം.
- സാമൂഹിക അകലം തൊഴിലിടങ്ങളില്‍ ഉറപ്പാക്കണം
- തൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ വാതില്‍ പിടിക്കല്‍ ഉള്‍പ്പെടെ കൃത്യമായി വൃത്തിയാക്കണം.
- തെര്‍മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍്, ഹാന്‍ഡ് വാഷ് എന്നിവ തൊഴിലിടങ്ങളില്‍ ഉറപ്പാക്കണം.
- പരമാവധി വര്‍ക്ക് ഫ്രം ഹോം-നുള്ള അവസരങ്ങള്‍ തൊഴിലുടമകള്‍ ഒരുക്കണം
- വിവിധ സ്ഥാപനങ്ങളില്‍ ഉള്ളവരുടെ മൊബൈലുകളില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം.
- തൊഴിലിടങ്ങളില്‍ മാസ്‌ക് തുടര്‍ന്നും നിര്‍ബന്ധമാക്കി.
- എയര്‍ ആംബുലന്‍സുകള്‍ക്ക് വിലക്കില്ല.
- നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമില്ല
- പൊതു ഇടങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹം.
- കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്കു വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.
- മെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ തടയരുത്.
- പൊതുഇടങ്ങളില്‍ മദ്യപാനവും പുകയില, ഗുഡ്ക എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു.