കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ 1500ലധികം പിഎംയുവൈ ഗുണഭോക്താക്കളും, ഗ്യാസ് വിതരണക്കാരും, എണ്ണ വിപണന കമ്പനി ഉദ്യോഗസ്ഥരുമായും വെബിനാറിലൂടെ സംവദിച്ചു
നാലു വര്‍ഷത്തെ വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ മോദി ഗവണ്‍മെന്റ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. അതിന്റെ മുഖ്യ ഘടകങ്ങളിലൊന്ന് പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യമായിപാചക വാതക സിലിണ്ടറുകള്‍ നല്‍കിയതായിരുന്നു. നേരിട്ടുള്ള ആനുകൂല്യ വിതരണം വഴി 8432 കോടി രൂപയിലധികം അവരുടെ അക്കൗണ്ടുകളിലേക്ക് മുന്‍കൂറായി നല്‍കിയതിനാല്‍ ഈ സൗകര്യം ലഭ്യമാകുന്നതിന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. നാളിതു വരെ 6.28 കോടി പിഎംയുവൈ ഉപഭോക്താക്കള്‍ക്ക് സൗജന്യ സിലിണ്ടറുകള്‍ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസരത്തിനൊത്ത് ഉയര്‍ന്ന് എല്‍പിജി സിലിണ്ടറുകളുടെ ഉത്പാദനവും ഇറക്കുമതിയും വിതരണവും നിലനിര്‍ത്തിയ എണ്ണ വിപണന കമ്പനി ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.
തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ച പിഎംയുവൈ ഗുണഭോക്താക്കള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ കരുതലേകിയ ഗവണ്‍മെന്റിനുള്ള നന്ദി രേഖപ്പെടുത്തി.

