കോട്ടയം: പുതുപ്പിള്ളിക്ക് സമീപം രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുചിറ റെജിയുടെ മകന്‍ റോഷനാണ്(10) മരിച്ചത്. വാകത്താനത്തിനും പുതുപ്പിള്ളിക്കുമിടയ്ക്കാണ് സംഭവം. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ആശുപത്രികളിലേക്ക് നഴ്‌സുമാരുമായി വന്ന ആംബുലന്‍സുകള്‍ തമ്മിലിടിക്കുകയാണുണ്ടായത്. വേഗതയില്‍ വന്ന ആംബുലന്‍സുകളിലൊന്ന് നിയന്ത്രണംവിട്ട് സമീപത്തെ കടയിലേക്ക് നടന്നുവന്നിരുന്ന റോഷനെ ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത്. വെയ്റ്റിങ്ങ് ഷെഡും വൈദ്യുതി പോസ്റ്റും തകര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ റോഷന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തുവയസ്സുകാരന്‍ മരിച്ചു
