റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച് പിരിയാൻ അവസരം നൽകുന്ന പദ്ധതിയുമായി സേന

May 14, 2020 - 11:24 pm

ഡല്‍ഹി: മൂന്നുവര്‍ഷം മാത്രം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു പിരിയാന്‍ അവസരം നല്‍കുന്ന പദ്ധതിയുമായി സേന. ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. പ്രായവും ശാരീരികക്ഷമതയുമായിരിക്കും പ്രധാന മാനദണ്ഡം. നിലവില്‍ വിവിധമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഓഫിസര്‍മാരായും ജവാന്മാരായും മൂന്നുവര്‍ഷത്തേക്ക് സേവനമനുഷ്ഠിക്കാന്‍ ഇതിലൂടെ കഴിയും. ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് സൈനികവക്താവ് അറിയിച്ചു.

രാജ്യത്തെ യുവാക്കളില്‍ കൂടുതല്‍ ദേശസ്നേഹം വളര്‍ത്താനും അവര്‍ക്ക് സൈനികജീവിതം പരിചയപ്പെടുത്താനും ഉദ്ദേശിച്ചാണ് ഇത്തരമൊരു പദ്ധതി നിര്‍ദേശിക്കുന്നത്. അതിര്‍ത്തിയിലും മുന്‍നിരയിലും ഇവരെ ജോലിക്ക് നിയോഗിക്കും. ഇതോടൊപ്പം അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്ര പൊലീസ് സേനയില്‍നിന്നും ഏഴുവര്‍ഷത്തേക്കുവരെ സൈന്യത്തിലേക്ക് ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *