ബസും ട്രെയിനുമടക്കം പൊതുഗതാഗതം ഉടൻ ആരംഭിച്ചേക്കും

തിരുവനന്തപുരം: ഈ മാസം 18 മുതല്‍ സംസ്ഥാനത്തിന്റെ പരിധിക്കകത്ത് ട്രെയിന്‍ സര്‍വീസുകളും ജില്ലാ പരിധിയില്‍ ബസ് സര്‍വീസുകളും ഭാഗികമായി ആരംഭിക്കാന്‍ സാധ്യത. സ്റ്റോപ്പുകളുടെ എണ്ണം പരമാവധി കുറച്ച് ചില എക്‌സ്പ്രസ് ട്രെയിനുകളും സര്‍വീസ് നടത്തും. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കു തുടങ്ങിയതുപോലുള്ള ദീര്‍ഘദൂര സ്‌പെഷ്യല്‍ ട്രെയിനുകളും ഇടയ്ക്കിടെ ഉണ്ടാവും. ജില്ലയുടെ പരിധിക്കകത്തു നടത്തുന്ന ബസ് സര്‍വീസുകള്‍ക്കും സ്റ്റോപ്പ് കുറയ്ക്കണമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയ ശേഷമാവും അന്തിമതീരുമാനം ഉണ്ടാവുക.

സുരക്ഷാ നിര്‍ദേശങ്ങള്‍:

  • ട്രാന്‍സ്പോര്‍ട്ട് ഡിപ്പോകളിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം യാത്ര അനുവദിക്കണം.
  • വന്നിറങ്ങുന്നവര്‍ക്കും ആരോഗ്യപരിശോധന നിര്‍ബന്ധം. ഡോക്ടറുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കണം.
  • ബസ്, റെയില്‍വേ ജീവനക്കാര്‍ക്ക് മാസ്‌കിനും കൈയുറയ്ക്കും പുറമേ ഫേസ് ഷീല്‍ഡ് നല്‍കണം.
  • ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുറയ്ക്കണം. യാത്രക്കാരെ തെര്‍മല്‍ പരിശോധനയ്ക്കു വിധേയരാക്കണം.
  • യാത്രാകേന്ദ്രങ്ങളിലും വാഹനങ്ങളിലും സാനിറ്റൈസര്‍ നിര്‍ബന്ധം.
  • യാത്രയിലും സാമൂഹിക അകലം പാലിക്കണം തുടങ്ങിയവാണ് മാര്‍ഗനിര്‍ദേശങ്ങള്‍.
Share
അഭിപ്രായം എഴുതാം