സൗദി അറേബ്യ: സൗദി അറേബ്യയില്‍ ജോലി ചെയ്തു വരികയായിരുന്ന മലയാളി നഴ്‌സിനെ അവരുടെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാഴമുട്ടം കൊല്ലടി സ്വദേശി സ്‌നേഹ മാത്യു(30)വിനെയാണ് മരിച്ച നിലയില്‍ കണ്ടത്.
ശനിയാഴ്ച രാത്രിയാണ് മരണമുണ്ടായത്. മരണകാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സൗദി അറേബ്യയിലെ തബൂക്കില്‍ ആയിരുന്നു താമസിച്ചിരുന്നത്.
തബൂക്ക് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മൂത്ത മകള്‍ എയ്ഞ്ചല്‍. നാല് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞുമുണ്ട്.


