തമിഴ്‌നാട്ടില്‍ നിന്നുള്ള മുട്ട ലോറിയിലെ ഡ്രൈവര്‍ക്ക് കൊറോണ കോട്ടയത്ത് കടകള്‍ അടപ്പിച്ചു; നിരവധി പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയത്ത് മുട്ടയുമായി എത്തിയ ലോറിഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്ക ഉയരുന്നു. തമിഴ്‌നാട്ടില്‍നിന്ന് മുട്ടയുമായി കോട്ടയത്ത് എത്തിയശേഷം തിരികെ തമിഴ്‌നാട്ടിലെത്തിയ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോട്ടയത്ത് അയര്‍ക്കുന്നം, സംക്രാന്തി തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ ബന്ധപ്പെട്ട കടകള്‍ അടപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കും പുലര്‍ത്തിയ പത്തോളം പേരെയാണ് നിരീക്ഷണത്തില്‍ ആക്കിയിട്ടുള്ളത്.

തമിഴ്‌നാട്ടിലെ നാമക്കല്ലില്‍നിന്ന് മെയ് മൂന്നിനാണ് ഇയാള്‍ കോട്ടയത്ത് മുട്ടയുമായി എത്തിയത്. നാലിന് മടങ്ങി. തമിഴനാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക്‌പോസ്റ്റിലാണ് ഇയാളെ കൊറോണ ടെസ്റ്റിന് വിധേയനാക്കിയത്. ഇവിടെ ശേഖരിച്ച സാംപിളില്‍ ഇയാള്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

Share
അഭിപ്രായം എഴുതാം