വടക്കന്‍ ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം.

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയുടെ ഭാഗമായ തെക്രി ബോര്‍ഡറിലാണ് ബുധനാഴ്ച വെളുപ്പിന് വന്‍ തീപിടുത്തം ഉണ്ടായത്. അവിടെയുള്ള ഒരു സംഭരണശാലക്കാണ് ഇന്ന് (06/05/2020) വെളുപ്പിന് തീപിടിച്ചത്. മുപ്പതോളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മെഷീനറികള്‍ കൊണ്ടു വന്നാണ് തീയണയ്ക്കാന്‍ സാധിച്ചിട്ടുള്ളത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ പിടുത്തത്തിന്റെ കാരണങ്ങളൊന്നും വ്യക്തമല്ല. കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →