പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക്: ഗള്‍ഫില്‍ നിന്ന് 15,000 മുതല്‍ 19,000 രൂപ വരെ, അമേരിക്കയില്‍നിന്ന് 100000.

ന്യൂഡല്‍ഹി: മെയ് ഏഴാം തീയതി മുതല്‍ പ്രവാസികളെ ഇന്ത്യയില്‍ എത്തിച്ചുകൊണ്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 15,000 മുതല്‍ 19,000 വരെ ആയിരിക്കും.അമേരിക്കയില്‍നിന്ന് ഒരു ലക്ഷം രൂപയാണ് ടിക്കറ്റ് ചാര്‍ജ് .ഇംഗ്ലണ്ടില്‍ നിന്ന് 50,000 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരക്ക് :
അബൂദബി-കൊച്ചി: 15000 രൂപ
ദുബൈ-കോഴിക്കോട്: 15000 രൂപ
ദോഹ-കൊച്ചി: 16000 രൂപ
ബഹ്‌റൈന്‍-കൊച്ചി: 17000 രൂപ
മസ്‌കറ്റ്-കൊച്ചി: 14000 രൂപ
കുവൈത്ത്-കൊച്ചി: 19000 രൂപ

എയര്‍ ഇന്ത്യ, ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളുടെ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. സ്വകാര്യ ഏജന്‍സികളെയും ആവശ്യമെങ്കില്‍ പരിഗണിക്കും.

മെയ് 7 മുതല്‍ 13 വരെ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് മടക്കി കൊണ്ടുവരിക.യുഎ ഇ, സൗദിഅറേബ്യ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ്, ഒമാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, മലേഷ്യ, യുകെ, യു എസ് എ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചവിമാന സര്‍വീസുകള്‍.

എംബസികളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കൂടുതല്‍ ആളുകള്‍ മടങ്ങിവരും.വിമാന ടിക്കറ്റ് ഈടാക്കാതെ ആളുകളെ മടക്കി കൊണ്ടുവരുവാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ അത്യാവശ്യമില്ലാത്ത വരും നാട്ടിലേയ്ക്ക് വരുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

യാത്ര പുറപ്പെടുന്നതിനു മുമ്പ് എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കും. രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.

Share
അഭിപ്രായം എഴുതാം