ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നുമുതല്‍ (27-04-20) ചുമതലകളിലേക്ക് മടങ്ങിയെത്തി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നുമുതല്‍ പ്രധാനമന്ത്രിയുടെ ചുമതലകളിലേക്ക് മടങ്ങിയെത്തുന്നു.കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴും പ്രധാനമന്ത്രിയുടെ ചുമതല വീട്ടില്‍ നിന്നു നിര്‍വഹിക്കുകയായിരുന്നു. കൊവിഡ് ബാധിതനായ ശേഷം മൂന്ന് ദിവസം ഐ.സി.യുവില്‍ പ്രത്യേക ചികിത്സയ്ക്ക് വിധേയനായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ദിനംപ്രതിയുള്ള കാര്യങ്ങള്‍ നീക്കുമെന്നാണ് ബോറിസ്സിന്റെ ഓഫീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ കോവിഡ് മരണങ്ങള്‍ കഴിഞ്ഞ ദിവസം ഇരുപതിനായിരം കടന്നതോടെ യൂറോപ്പില്‍ കൂടിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും ചേര്‍ക്കപ്പെട്ടു. നഴ്‌സിംഗ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടായിരത്തോളം ആളുകള്‍ നഴ്‌സിംഗ് ഹോമുകളിലും മറ്റും മരിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ എണ്ണായിരത്തിലധികം ആളുകള്‍ ഹോമുകളിലും മറ്റും മരിച്ചിട്ടുണ്ടെന്നാണ് ചാരിറ്റി സംഘടനകളുടെ വെളിപ്പെടുത്തല്‍.

Share
അഭിപ്രായം എഴുതാം