വെള്ളക്കടുവയുടെ മരണകാരണം കോറോണയല്ല

ന്യൂഡല്‍ഹി: കല്‍പ്പന എന്നു പേരുള്ള വെള്ളക്കടുവ ഏപ്രില്‍ 23 ബുധനാഴ്ച വൈകീട്ട് 6:30 ഓടെ ഡല്‍ഹി മൃഗശാലയില്‍ വെച്ച് ചത്തിരുന്നു. മരിച്ചത് കൊറോണയെന്നായിരുന്നു മൃഗശാല അധികൃതരുടെ ധാരണ. പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവുമാണ് മരണത്തിനു കാരണമെന്നും കടുവയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും മൃഗശാല അധികാരികള്‍ പറഞ്ഞു. ബറെയ്‌ലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കടുവയുടെ സാമ്പിളുകള്‍ അയച്ചു കൊടുത്തിരുന്നെങ്കിലും അവിടെ നടന്ന പരിശോധനയില്‍ കൊറോണയുടെ ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച ചത്ത കടുവയെ വ്യാഴാഴ്ചയാണ് സംസ്‌കരിച്ചത്. ലോക്ക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ചാണ് സംസ്‌കാരം നടത്തിയതെന്നും വളരെ കുറച്ചു ജീവനക്കാര്‍ മാത്രമേ പങ്കെടുത്തുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം