ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ക്കായി ആനിമേഷന്‍ വീഡിയോ

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ചരക്ക് നീക്കുന്ന വേളയില്‍ ട്രക്ക്/ലോറി ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്നു അനിമേഷന്‍ വീഡിയോ. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് പുറത്തിറക്കത്. ലോക്ഡൗണ്‍ സമയത്ത് അവശ്യസാധനങ്ങളും മരുന്നുകളും എത്തിച്ച് നമ്മുടെ ജീവിതം എളുപ്പമാക്കുന്ന ട്രക്ക്/ലോറി ഡ്രൈവര്‍മാരെ ബഹുമാനിക്കാനും അവരോട് സഹകരിക്കാനും അനിമേഷന്‍ വീഡിയോ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. വീഡിയോ കാണാനായി https://www.youtube.com/watch?v=lok3_BH278 ക്ലിക്ക് ചെയ്യുക

Share
അഭിപ്രായം എഴുതാം