അടുത്ത അധ്യയന വര്‍ഷത്തില്‍ മാസ്‌ക് നിര്‍ബന്ധം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് മാസം 30ാം തിയതിക്ക് മുന്‍പ് തന്നെ മാസ്‌ക് നിര്‍മാണം പൂര്‍ത്തിയാക്കും. അരക്കോടിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി മാസക് നിര്‍മിച്ചു നല്‍കുക സമഗ്ര ശിക്ഷാ കേരളമാണ്. സൗജന്യമായാണ് മാസ്‌ക്ക് നിര്‍മിച്ചു നല്‍കുക. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മാസ്‌ക് നിര്‍മാണം. മാസ്‌ക്ക് വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി സംഭാവന ചെയ്താല്‍ അത് വകയിരുത്തണമെന്നാണ് വിര്‍ദ്ദേശം. ഒരു കുട്ടിക്ക് രണ്ട് മാസ്‌ക്ക് എന്നാണ് കണക്ക്.

മാസ്‌ക് നിര്‍മിക്കുക കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തി തുണിയില്‍ ആയിരിക്കണം കുറഞ്ഞത് 30,000 മാസ്‌ക് ഓരോ ബിആര്‍സിയിലും നിര്‍മിക്കണം ബിആര്‍സി മാസ്‌ക് നിര്‍മാണത്തിന് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങണം മാസ്‌ക്ക് നിര്‍മിക്കാന്‍ കൂട്ടംകൂടരുത്, മെയ് 30നുള്ളില്‍ വിദ്യാലയങ്ങളില്‍ എത്തിക്കണം സൗജന്യ യൂണിഫോമിനായുള്ള തുകയില്‍ ആയിരിക്കും നിന്നുമാണ് മാസ്‌ക് നിര്‍മാണത്തിനുള്ള ചെലവ് വകയിരുത്തേണ്ടത് നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാം. തുടങ്ങിയവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍

Share
അഭിപ്രായം എഴുതാം