ആശ്വാസ വാർത്ത: ഇന്ത്യയില്‍ കൊറോണ വ്യാപനത്തിന്റെ കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി

ന്യൂഡൽഹി ഏപ്രിൽ 25: ഇന്ത്യയിൽ കോവിഡ് 19 കേസുകളുടെ കുറഞ്ഞ നിരക്ക് ഇന്ന് രേഖപ്പെടുത്തി. ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ ആറ് ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 7.1 ശതമാനമായിരുന്നെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ച പറഞ്ഞു.

രാജ്യത്ത്‌ കോവിഡ് ബാധിതരുടെ എണ്ണം 24,942 ആയി. 779 പേർ മരിച്ചു. 18,953 പേർ ചികിത്സയിൽ തുടരുന്നു. 5,209 പേർ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ നിരക്ക് 20.66 ശതമാനമാണ്.

Share
അഭിപ്രായം എഴുതാം