റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണയ്ക്കെതിരെ ചൈനീസ് വാക്സിൻ തയ്യാറാകുന്നു

April 25, 2020 - 9:19 pm

ബെയ്‌ജിങ്‌: കൊറോണ വൈറസിനുള്ള വാക്സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ പുറത്തിറക്കുമെന്നും അടിയന്തര ഘട്ടങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളവ ഈ വരുന്ന സെപ്തംബര്‍ മാസത്തോടെ സജ്ജമാക്കാന്‍ കഴിയുമെന്നും ചൈനീസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തലവന്‍ ഗാവോ ഫു പറഞ്ഞു. ചൈനയില്‍ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുകയാണെങ്കില്‍ അതിനു വേണ്ടിയുള്ള വാക്സിന്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മാദ്ധ്യമങ്ങളോടാണ് ഗാവോ ഫു വെളിപ്പെടുത്തിയത്.

വാക്സിന്റെ ഗവേഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തര ഘട്ട ഉപയോഗത്തിനുള്ള വാക്സിന്‍ സെപ്തംബറോടെ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്സിന്‍ ഇപ്പോള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യ പ്രവര്‍ത്തകരിലടക്കം ഇത് പരീക്ഷിച്ചു കഴിഞ്ഞു. ഇതാദ്യമായാണ് കൊവിഡ് വാക്സിന്‍ ലഭ്യമാകുന്നത് സംബന്ധിച്ച ഒരു സമയപരിധി ചൈനയില്‍ വെളിപ്പെടുത്തുന്നത്.

മൂന്ന് ചൈനീസ് വാക്സിനുകളുടെ ഒന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ ഇതിനൊടകം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.

ഈ മാസം ആദ്യം തന്നെ നൂറ് മുതല്‍ ആയിരം വരെയുള്ള വോളന്റിയര്‍മാരില്‍ പരീക്ഷണം നടത്തിക്കൊണ്ടുള്ള രണ്ടാം ഘട്ടവും തുടങ്ങി. ടിയാന്‍ജിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാന്‍സിനോ ബയോളജിക്സിന്റെ അഡിനോവൈറസ് – വെക്ടര്‍ വാക്സിന്‍, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ട് ഇനാക്ടിവേറ്റഡ് വാക്സിനുകള്‍, ബെയ്‌ജിങ്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനോവാക് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റിന്റെ വാക്സിന്‍ എന്നിവയാണ് ഇപ്പോള്‍ രണ്ടാം ഘട്ട/മൂന്നാം ഘട്ട ട്രയലുകള്‍ തുടരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *