അരുണാചലില്‍ ഇന്ത്യ പുതിയ പാലം നിര്‍മ്മിച്ചു. സൈന്യത്തിനും ഇത് ഉപയോഗിക്കാന്‍ കഴിയും.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ദപോരിജോയില്‍ ഇന്ത്യ പുതിയ പാലം നിര്‍മ്മിച്ചു. സൈന്യത്തിന് ആവശ്യമുള്ള ചരക്കുകളും സാമഗ്രികളും എത്തിക്കാന്‍ സഹായിക്കും. 40 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. ഈ പ്രദേശത്തിന്റെ അതിര്‍ത്തി ചൈനയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ പഴയ അതിര്‍ത്തി തര്‍ക്കമുണ്ട്. അതിനാല്‍, ഇന്ത്യയുടെ നീക്കം ചൈനയ്ക്ക് പ്രകോപനം ആയേക്കാം. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share
അഭിപ്രായം എഴുതാം