പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങുമായി ടെലിഫോണ്‍ സംഭാഷണം

ന്യൂഡല്‍ഹി: കൊവിഡ് 19 പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായങ്ങള്‍ പങ്കുവച്ചു. രോഗവ്യാപനവും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിടാനും രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് ഇരുവരും പരസ്പരം അറിയിച്ചു.മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം നിലനിര്‍ത്തുന്നതിന് സാധ്യമായ മുഴുവന്‍ പിന്തുണയും ലഭ്യമാക്കുമെന്ന് മോഡി ഉറപ്പു നല്‍കി. സിംഗപ്പൂരിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം രണ്ടു നേതാക്കളും വ്യക്തമാക്കി. കൊവിഡ് 19 ഉയര്‍ത്തുന്ന ഇപ്പോഴത്തെയും ഭാവിയിലെയും വെല്ലുവിളികള്‍ നേരിടുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് ഇരുവരും ധാരണയിലെത്തി.ഈ പ്രതിസന്ധിയില്‍ സിംഗപ്പൂരിലെ ജനങ്ങള്‍ക്ക് ആരോഗ്യവും നന്മയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

Share
അഭിപ്രായം എഴുതാം