ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈനു സാധ്യത

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ആണ് കൊറോണ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍. സമ്പര്‍ക്കമില്ലാതെ വീടുകളില്‍ തന്നെ സംരക്ഷിക്കുകയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളോടും ഇടപെടുന്നതും മുന്‍കരുതലുകളോടെ മാത്രമാകണം. സംസ്ഥാനത്ത് 45 ലക്ഷത്തിലേറെ വയോജനങ്ങള്‍ ഉണ്ടെന്നാണ് നിഗമനം.ഇവരില്‍ ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ലോക്ക് ഡൗണ്‍ മാറ്റുന്നതില്‍ തീരുമാനം എടുക്കുക. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി തുടങ്ങുമ്പോള്‍ റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സാധ്യതയുണ്ട്. രോഗമുക്തി നിരക്കുള്ള സംസ്ഥാനത്തെ മരണ നിരക്ക് കുറച്ചു നിര്‍ത്താന്‍ റിവേഴ്‌സ് ക്വാറന്റൈന്‍ അനിവാര്യമാകും.

Share
അഭിപ്രായം എഴുതാം