കോവിഡ് പ്രതിരോധം: ഡൽഹിയിലെ അഭയകേന്ദ്രങ്ങളിലേക്ക് മാസ്കുകൾ തുന്നി നൽകി സവിത കോവിന്ദ്

ന്യൂഡല്‍ഹി ഏപ്രിൽ 23: കൊവിഡിന് എതിരെയുളള പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രഥമ വനിത സവിത കോവിന്ദ് രാഷ്ട്രപതിയുടെ വസതിയിലിരുന്ന് മാസ്ക്കുകള്‍ തുന്നാന്‍ ആരംഭിച്ചു . ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് ഈ മാസ്കുകള്‍ വിതരണം ചെയ്യും.

കൊവിഡിനെ പ്രതിരോധിക്കാനായി ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ തന്നെ ജനങ്ങള്‍ പൊതു അകലം പാലിക്കണമെന്നും, മാസ്ക്കുകള്‍ ധരിക്കണമെന്നുമുളള നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസ്ക്ക് ഉള്‍പ്പെടെ ധരിച്ച്‌ പൂര്‍ണമായ സുരക്ഷ മുന്‍കരുതലുകളോടെയാണ് പ്രഥമ വനിത സവിത കോവിന്ദ് സ്വന്തം ജനങ്ങള്‍ക്കായി മാസ്ക്കുകള്‍ തുന്നുന്നത്.

Share
അഭിപ്രായം എഴുതാം