ലഖ്‌നൗ ഏപ്രിൽ 22: കൊവിഡ് വൈറസ് ബാധ വ്യാപകമായ പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റിംഗ് നടത്തുമെന്ന് യോഗി ആദിത്യനാഥ്. ലക്നൗ, പ്രയാഗ്രാജ്, ആഗ്ര എന്നിവിടങ്ങളില്‍ പൂള്‍ ടെസ്റ്റിംഗ് ആരംഭിച്ചതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ലോക്ക്ഡൗണ്‍ അവലോകന യോഗം നടത്തിയത്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ആശുപത്രികളില്‍ ആവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പ്ലാസ്മ തെറാപ്പി അനുകൂലമായ ഫലമാണ് നല്‍കുന്നത്. അതുപോലെ തന്നെ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. അന്തര്‍സംസ്ഥാന, അന്തര്‍ജില്ലാ യാത്രകളെ കര്‍ശനമായി പരിശോധിക്കണമെന്നും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.