ദുബായ് ഏപ്രിൽ 22: ദുബൈയിലെ ജബല്‍അലിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ദുബായിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം
