ന്യൂഡൽഹി ഏപ്രിൽ 22: രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനില്‍ക്കെ ജൂണ്‍ – ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്. മാര്‍ച്ച് 24 മുതല്‍ ആറാഴ്ച രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്. ഇതില്‍ ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ഇനി വരും ദിവസങ്ങളിലും മെയ് മൂന്നിന് ശേഷം പ്രത്യേകിച്ചും കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഈ ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമാകുമോ എന്നാണ് നീതി ആയോഗ് ആശങ്കപ്പെടുന്നത്. നിലവില്‍ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ഈ പ്രതിരോധം അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയാണ് വിദഗദ്ധര്‍ പ്രകടിപ്പിക്കുന്നത്.
രാജ്യത്തെ ആകെയുള്ള ഇരുപതിനായിരത്തോളം കോവിഡ് രോഗികളില്‍ 13000-ത്തോളം പേര്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്.