പത്തനംതിട്ട ഏപ്രിൽ 21: രണ്ടാം വരവില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ 42 ദിവസം കഴിഞ്ഞിട്ടും രോഗം സുഖപ്പെടാതെ വടശേരി സ്വദേശി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതന്റെ 19-ാമത്തെ പരിശോധനാ ഫലവും പോസിറ്റീവാണ്. തുടര്‍ന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിദഗ്‌ധോപദേശത്തിനായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് വിഷയം വിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം വടശേരി സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്.
പത്തനംതിട്ടയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തിയാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.