റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് സംവിധാനം: മുന്നറിയിപ്പുമായി കണ്ണൂർ പോലീസ്

April 21, 2020 - 9:58 am

കണ്ണൂര്‍ ഏപ്രിൽ 21: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കണ്ണൂര്‍ പൊലീസ്. ജില്ലയില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും ഇവരെല്ലാം അറസ്റ്റിലാകുമെന്നും ഉത്തരമേഖല ഐ ജി അശോക് യാദവാണ് മുന്നറിയിപ്പ് നല്‍കിയത്.

ജില്ലയില്‍ കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ലാ അതിര്‍ത്തി സീല്‍ ചെയ്തു. ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് സംവിധാനത്തില്‍ മൂന്ന് എസ്‍പി മാരുടെ കീഴില്‍ കര്‍ശന പരിശോധന നടത്തുമെന്നും ഐ ജി വ്യക്തമാക്കി. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറ ങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും.

അത്യാവശ മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.

ജില്ലയില്‍ വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *