ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) ന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്നറിയിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ ചികിത്സയിലായിരുന്ന ആനന്ദ് സിങ്ങ് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വെച്ചായിരിക്കും നടക്കുക.’ബഹുമാന്യനായ പിതാവ് മരിച്ചതില്‍ വളരെയധികം ദുഃഖിതനാണ്, അവസാനമായി അദ്ദേഹത്തെ ഒരുനോക്കു കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. എങ്കിലും, കോവിഡ് രോഗവ്യാപനമുള്ള സമയത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളാണ് തനിക്കു മുഖ്യം അവരെ മറന്നു ഒന്നും ചെയ്യാന്‍ സാധിക്കില്ല. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കരുതെന്നും ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സമയത്ത് അവിടെ എത്തിച്ചേരും’. അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ഉദ്യോഗസ്ഥന്മാരായുള്ള യോഗത്തിനിടയിലാണ് അദ്ദേഹം പിതാവിന്റെ മരണവിവരം അറിഞ്ഞതെന്നും എന്നാലതിനു ശേഷവും യോഗം തുടര്‍ന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ഷിഷിര്‍ അറിയിച്ചു. യു പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോന്ദ്ര മന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ പാര്‍ട്ടി നേതാക്കള്‍ അനുശോചനം അറിയിച്ചു.
യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് പിതാവിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ല
