തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്ത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കായി പാചകവാതകം വിതരണം ചെയ്യുന്നതിനൊപ്പം അവശ്യ വസ്തുക്കളായ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് പൊതുമേഖലാ എണ്ണകമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ വീടുകളിലേക്ക് വിളിക്കുകയും പാചകവാതകവുമായി വരുമ്പോള്‍ എന്തെങ്കിലും അവശ്യ വസ്തുക്കള്‍ വേണമോയെന്ന് മനസിലാക്കുകയും ചെയ്യും. അതനുസരിച്ച് ഡെലിവറി സമയത്ത് മരുന്നുകളും ഭക്ഷണ സാധനങ്ങളും നല്‍കുകയും ചെയ്യുന്നു. ആദിവാസി കോളനികളിലും മറ്റും സൗജന്യ ഗ്യാസ് കണക്ഷന്‍ആയ ഉജ്ജലയ്ക്ക് ഒപ്പം ഈ സൗജന്യ സേവനം വലിയ അനുഗ്രഹംമാകുകയാണ്.
വയനാട്ടിലെ ഉജ്ജ്വല കണക്ഷന്‍ ബുക്കിംഗുകള്‍ വര്‍ദ്ധിച്ചു വരുന്നതായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍18000 ഉജ്ജ്വല കണക്ഷനുകള്‍ ആണ് വയനാട് ജില്ലയില്‍ഉള്ളത്. ഇതുവരെ ഇതില്‍40 ശതമാനം ഗുണഭോക്താക്കളാണ് പുതിയ സൗജന്യം അനുസരിച്ച് ഏപ്രില്‍മാസത്തെ സജന്യ സിലിണ്ടര്‍ബുക്ക് ചെയ്തിരിക്കുന്നത്. ഏപ്രില്‍മൂന്നാം തീയതി മുതലാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍സൗജന്യ കണക്ഷനുള്ള പണം എത്തിത്തുടങ്ങിയത്. അഞ്ച് ദിവസം മുമ്പ് വരെ 10 ശതമാനം ആളുകളാണ് പാചകവാതകം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ബുക്കിംഗ് കൂടുകയും നിലവില്‍ അത് 40 ശതമാനം ആകുകയും ചെയ്തു. ആദിവാസി മേഖലകളില്‍ഉള്ള പലര്‍ക്കും പാചകവാതകം ബുക്ക് ചെയ്യാന്‍ അറിയാത്തതായുണ്ട്. അതിനാല്‍ കമ്പനികള്‍ അത്തരം ഗുണഭോക്താക്കളെ നേരിട്ട് വിളിച്ച് മൊബൈല്‍ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരെ ബുക്ക് ചെയ്യാന്‍ സഹായിക്കുന്നുമുണ്ട്. ബുക്കിംഗ് വര്‍ദ്ധിക്കാന്‍ ഇതും ഒരു കാരണമാണ്. ഏപ്രില്‍ അവസാനമാകുമ്പോഴേക്കും മുഴുവന്‍ ഗുണഭോക്താക്കളും ഏപ്രിലിലെ സൗജന്യ ഉജ്ജ്വല സിലിണ്ടര്‍ബുക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഉജ്ജ്വല ജില്ലാ നോഡല്‍ ഓഫീസര്‍ ശ്രീ. പവന്‍ ബഹിര്‍വാണി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒരു മാസത്തെ സിലിണ്ടര്‍ബുക്ക് ചെയ്യുന്നവര്‍ക്കാണ് അടുത്തമാസത്തെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക. ജൂണ്‍മാസത്തില്‍ സൗജന്യ കണക്ഷന്‍ കാലാവധി കഴിയുമ്പോള്‍ ഏതെങ്കിലും ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ മുന്‍കൂര്‍ പണം ഉപയോഗിക്കാതെ കിടപ്പുണ്ടെങ്കില്‍ അത് 2021 മാര്‍ച്ച് വരെ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആണ് പാവപ്പെട്ട കുടുംബങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തെ സൗജന്യ ഉജ്ജ്വല ഗ്യാസ് നല്‍കാന്‍തീരുമാനിച്ചത്. ഏപ്രില്‍ മുതല്‍ മൂന്ന് മാസം ഈ സൗജന്യം ലഭ്യമാണ്.