യു.കെ കോടതി അപ്പീല്‍ തള്ളി, മല്യക്ക് തിരിച്ചടി

ലണ്ടന്‍ : ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യവസായി വിജയ് മല്യ കൊടുത്ത അപ്പീല്‍ യു.കെ.കോടതി തള്ളി. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷന്‍ എയര്‍ലൈന്‍സ് 9000 കോടി രൂപ വരെ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് ശേഷം തിരിച്ചടവുണ്ടായില്ല എന്നാണ് കേസ്. വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തി 2019 ഡിസംബറില്‍ തന്നെ ഇന്ത്യക്കു കൈമാറാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേട്ട്‌സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജയില്‍ വൃത്തിഹീനമാണെന്നും അതിനാല്‍ തന്നെ കൈമാറ്റം ചെയ്യരുതെന്നുമുള്ള മല്യയുടെ അപേക്ഷ നിരാകരിച്ച് ആഭ്യന്തര സെക്രട്ടറി ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെയാണ് മല്യ കോടതിയെ സമീപിച്ചത്. അതേസമയം ഇന്ത്യയില്‍ മല്യയുടെ സ്വത്തുക്കള്‍ പണമാക്കാന്‍ ജനുവരിയില്‍ തന്നെ മുംബൈ കോടതി അനുവാദം കൊടുത്തിരുന്നു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമായിരുന്നു പിടിച്ചെടുത്ത സ്വത്തുവകകള്‍ ഉപയോഗിക്കാന്‍ അനുമതി വേണമെന്നു കാണിച്ച് കോടതിയെ സമീപിച്ചത്. വിവിധ ബാങ്കുകളിലായി 9000 കോടി തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തുമ്പോഴായിരുന്നു മല്യ യു.കെ.യിലേക്കു പോയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →