പിറക്കാത്ത കുഞ്ഞിനെ ഗര്‍ഭിണി ഫേസ്ബുക്കില്‍ വില്പനയ്ക്ക് വെച്ചു

ഔറംഗാബാദ്‌ : കുട്ടികളെ വില്‍ക്കുന്ന മാതാപിതാക്കളെപ്പറ്റിയുള്ള വാര്‍ത്തകള്‍ അത്ര പുതിയതല്ല. എന്നാല്‍ പിറക്കുന്നതിന് മുന്‍പേ കുട്ടിയെ വില്‍ക്കുവാന്‍ സമൂഹമാധ്യമത്തിലൂടെ അറിയിപ്പ് നല്‍കിയ സംഭവം ശ്രദ്ധ നേടുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.

കുഞ്ഞിനെ വേണ്ടവര്‍ ബന്ധപ്പെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. രഞ്ജന്‍ഗണ്‍ ഷെന്‍പൂഞ്ച് നിവാസിയായ സഹോദരി ഭര്‍ത്താവ് ശിവശങ്കര്‍ ടാഗ്ഡെയും ഒപ്പം ചേര്‍ന്നു. ഭാര്യാ സഹോദരിയെ മറ്റൊരു കല്യാണം കഴിപ്പിക്കാനാണ് ടാഗ്ഡെ ഇങ്ങനെ ചെയ്തത്.

ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീ അവരുടെ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇനിയുള്ള ജീവിതത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞ് തടസ്സം ആകുമെന്നതിനാലാണ് ടാഗ്ഡെയും സ്ത്രീയും ചേര്‍ന്ന് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. വനിതാ ശിശു സംരക്ഷണ വകുപ്പിന് വിവരം ലഭിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. ഞായറാഴ്ച പോലീസ് എത്തി കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം തടസപ്പെടുത്തുകയും ടാഗ്ഡെയെ അറസ്റ്റു ചെയ്ത് തടവിലാക്കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →