ഇറ്റാനഗര്‍ ഏപ്രിൽ 20: ലോക്ക്ഡൗണ്‍ കാലത്തെ പട്ടിണി മാറ്റാന്‍ രാജവെമ്പാലയെ കൊന്നുതിന്നു. അരുണാചല്‍ പ്രദേശില്‍ ഒരു സംഘം ആള്‍ക്കാരാണ് രാജവെമ്പാലയെ കൊന്ന് ഭക്ഷണമാക്കിയത്.
12 അടി നീളമുള്ള രാജവെമ്പാലയെയാണു കൊന്നു ഭക്ഷണമാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നു പേര് ചത്ത രാജവെമ്പാലയെ തോളിലിട്ടു നില്‍ക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ദൃശ്യമാണ്.
വീട്ടില്‍ കഴിക്കാന്‍ അരിയില്ലെന്നും എന്തെങ്കിലും കഴിക്കുന്നതിനു വേണ്ടിയാണു കാട്ടില്‍ കയറി പാമ്പിനെ പിടിച്ചതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.
വേട്ടയാടുന്നതിനു നിരോധനമുള്ള ജീവിയാണ് രാജവെമ്പാല. ഇവര്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.