തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ പ്രധാനമന്ത്രി ഉജ്വല്‍യോജന പദ്ധതിയില്‍ പാചകവാതകകണക്ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക ്ഒരു മാസത്തെ സിലിണ്ടറിനുള്ള തുക ബാങ്ക് അക്കൗണ്ടില്‍ എത്തിത്തുടങ്ങി.
കോഴിക്കോട് ജില്ലയില്‍മാത്രം 35,000 കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്ന് മാസത്തേക്കുള്ള പണമം മുന്‍കൂറായി അക്കൗണ്ടുകളിലെത്തുക. ഏപ്രില്‍മാസത്തെ തുകയാണ് ഇതിനകം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിതുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍മാത്രം 35,000 കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം പ്രയോജനപ്പെടുത്താം.
രാജ്യത്തെ മൂന്ന് പ്രമുഖഎണ്ണകമ്പനികള്‍ക്ക് കോഴിക്കോട് ജില്ലയില്‍ മൊത്തം 7.49 ലക്ഷം പാചകവാതകകണക്ഷന്‍ ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ പ്രത്യേക ആനുകൂല്യം ലഭിക്കേണ്ടവരെ കണ്ടെത്തിയാണ് ഉജ്വല്‍യോജനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ട് നമ്പര്‍ മാറ്റുന്നതിന് ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
4500കോടി രൂപ ഈ മാസം ഉജ്വല്‍പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് മൊത്തം 3 കോടിയോളം പദ്ധതിഗുണഭോക്താക്കളാണുള്ളത്.
വാര്‍ത്താക്കാധാരമായ രേഖ: https://pib.gov.in/PressReleasePage.aspx?PRID=1615948