മലപ്പുറത്ത്‌ മരിച്ചയാൾക്ക് കോവിഡ് ഭേദമായിരുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ഏപ്രിൽ 18: മലപ്പുറത്ത് മരിച്ച വീരാന്‍കുട്ടിക്ക് കൊവിഡ് ഭേദമായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കില്ലെന്നും എന്നാല്‍ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ആളുകള്‍ ഒത്തുകൂടരുതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലുടനീളം നല്ലൊരു അവസ്ഥയാണുള്ളതെന്നും കുറച്ച്‌ നാള്‍ കൂടി എല്ലാവരും ശ്രദ്ധയോടെ ഇരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദൈനംദിന ജീവിതത്തിലേക്ക് ജനങ്ങള്‍ നീങ്ങിയാല്‍ തന്നെ ആള്‍ക്കൂട്ടങ്ങളുണ്ടാകാന്‍ പാടില്ല. കുറച്ച്‌ ഇളവുകളുണ്ടെന്ന് കരുതി എല്ലാവരും കൂടിചേരലുകളിലേക്ക് പോകരുത്. അധികം വൈകാതെ കേന്ദ്രസര്‍ക്കാര്‍ കുറച്ച്‌ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൂടി സംസ്ഥാനത്തിന് നല്‍കുമെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.

Share
അഭിപ്രായം എഴുതാം