റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രവാസികൾക്ക് നാട്ടിൽനിന്നും മരുന്നെത്തിക്കാൻ നോർക്ക റൂട്ട്സ്

April 18, 2020 - 10:01 am

തിരുവനന്തപുരം ഏപ്രിൽ 18: പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും ജീവന്‍ രക്ഷാമരുന്നുകള്‍ വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വീസ് വഴിയാണ് മരുന്നുകള്‍ അയക്കുക.

ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക. മരുന്നുകള്‍ അയയ്ക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ കസ്റ്റംസ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ എന്‍.ഒ.സി. വാങ്ങണം. എന്‍.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്റെ ബില്ല്, മരുന്നിന്റെ ഫോട്ടോ എന്നിവ todcochin@nic.in ലേക്ക് മെയില്‍ അയയ്ക്കണം. എന്‍.ഒ.സി. ലഭിച്ച ശേഷം മരുന്നുകള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാര്‍ഗോ ഏജന്റിനെ ഏല്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *