ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് കൊണ്ടുവന്ന ലോറിയില്‍ നിന്നും അഞ്ച് കെയ്‌സ് മദ്യം മോഷണം പോയതായി പരാതി. മാമം പെട്രോള്‍ പമ്പിനു മുന്‍വശത്ത് റോഡരികില്‍ ഇട്ടിരുന്ന രണ്ടു ലോറികളിലൊന്നിന്റെ ടാര്‍പ്പോളിന്‍ കുത്തിക്കീറിയാണ് മദ്യം മോഷ്ടിച്ചിരിക്കുന്നത്. ലോറികള്‍ ലോക്ക് ഡൗണ്‍ സമയത്താണ് ഗോഡൗണില്‍ എത്തിയത്. അതിനാല്‍ സാധനങ്ങള്‍ ഇറക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അന്നു മുതല്‍ ലോറികള്‍ ഇവിടെയുണ്ട്. മോഷണം നടന്നത് ഇന്നു രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നു സമീപവാസികളും ജീവനക്കാരും അറിയിച്ചു. രാത്രികാലങ്ങളില്‍ സംരക്ഷണം വേണമെന്ന് ജീവനക്കാര്‍ കൊടുത്ത പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോറിയില്‍ നിന്നും മദ്യം മോഷ്ടിച്ചു
