ലോക്ക് ഡൗണിന്റെ വിരസനാളുകളില്‍ കുട്ടികള്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് തൃപ്രയാര്‍ വൈ മാളിന്റെ ഓണ്‍ലൈന്‍ കഥയരങ്ങ്


തൃശ്ശൂര്‍, ലോക്ക് ഡൗണ്‍ നാടിനെ നിശ്ചലമാക്കിയിരിക്കുകയാണ്. സ്‌കൂളും കൂട്ടുകാരും കളികളുമായി ഓടിനടന്നിരുന്ന കുട്ടികളെയാണ് വീട്ടിലിരുപ്പ് ഏറ്റവും ബാധിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന്റെ വിരസതയില്‍ നിന്ന് കഥയുടെ ആഹ്‌ളാദത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചിരിക്കുകയാണ്.
വൈകീട്ട് നാലു മണിക്കാണ് ഫേസ്ബുക്ക് ലൈവിലൂടെ ഓണ്‍ലൈന്‍ കഥ പറച്ചില്‍. എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉള്ളവര്‍ കുട്ടികള്‍ക്കായി അവര്‍ക്കിഷ്ടപ്പെട്ട കഥകളുമായി എത്തുന്നു. ഏഴു ദിവസം നീണ്ടുക്കുന്നു. ഓണ്‍ലൈന്‍ കഥപറച്ചിലിന് വമ്പിച്ച സ്വീകാരികതയാണ് ലഭിച്ചിട്ടുള്ളത്. ആയിരക്കണക്കിന് കുട്ടികള്‍ ഓണ്‍ലൈനില്‍ കഥ കേള്‍ക്കുന്നുണ്ട്. മുതിര്‍ന്നവരേയും ഓണ്‍ലൈന്‍ കഥ പറച്ചില്‍ ആകര്‍ഷിച്ചിട്ടുണ്ടെന്ന് പ്രതികരണത്തിലൂടെ വ്യക്തമാണ്. അശ്വതി ശ്രീകാന്ത്, അജിത ടീച്ചര്‍, സുഭദ്ര വാര്യര്‍, ദാമോദര്‍ രാധാകൃഷ്ണന്‍, ബിന്ദു ടി വി, മൃദുല എം ആര്‍, താര പ്രഭാകര്‍ എന്നിവരാണ് ഓരോ ദിവസവും കഥയുമായി എത്തുന്നവര്‍. കഥകള്‍ കേള്‍ക്കുന്നതിന് https://www.facebook.com/YMallIndia/ എന്ന ലിങ്ക് ക്ലിക്കു ചെയ്യുക.

Share
അഭിപ്രായം എഴുതാം