കോവിഡ് 19 വൈറസ് നശീകരണത്തിന് ഫലപ്രദമായ രണ്ട് ഉപകരണങ്ങള്‍ പ്രതിരോധസേനയുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു

ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഉപകരണങ്ങളാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അവതരിപ്പിച്ചത്.

സ്വയം പ്രവര്‍ത്തിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിംഗ് യൂണിറ്റ്
  1. സ്വയം പ്രവര്‍ത്തിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിംഗ് യൂണിറ്റ്. സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയേണ്‍മെന്റ് സേഫ്റ്റിയുമായി ചേര്‍ന്നാണ് ഇതിന് രൂപം നല്‍കിയത്. നേരിട്ടുള്ള സമ്പര്‍ക്കമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന നീരാവിയെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ ഉപകരണമാണിത്. വീടുകളിലേക്കും ഓഫീസുകളിലേക്കും പ്രവേശിക്കുമ്പോള്‍ കൈകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസര്‍ സ്‌പ്രെ ചെയ്യും. വാട്ടര്‍ മിസ്റ്റ് ഏയിറേറ്റഡ് ടെക്‌നോളജിയെ ആസ്പദമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അള്‍ട്രാ സോണിക് വികിരണങ്ങള്‍ വഴി മുറിയിലേക്ക് പ്രവേശിക്കുന്ന ആളുകളെ തിരിച്ചറിഞ്ഞ് കൈകളിലേക്ക് സ്‌പ്രെ ചെയ്യുവാന്‍ ഈ ഉപകരണത്തിന് സാധിക്കും. 12 സെക്കന്‍ഡ് സമയം കൊണ്ട് 5-6 ml സാനിറ്റൈസറാണ് ഈ ഉപകരണം പുറത്തു വിടുന്നത്. വളരെ ഒതുക്കമുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ ഈ ഉപകരണം ചുമരുകളില്‍ പിടിപ്പിക്കാവുന്നതാണ്. നോയ്ഡയിലുള്ള റയറ്റ്‌സ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടിയാണ് ഇത് നിര്‍മിച്ചത്. ആദ്യ യൂണിറ്റ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഹോസ്പിറ്റല്‍, മാള്‍, ഓഫീസ് കെട്ടിടങ്ങള്‍, വീടുകള്‍, വിമാനത്താവളം, റേയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നീ സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. കൊറോണ ഐസലേഷന്‍സെന്ററിന്റേയും ക്വാറന്റൈന്‍ സെന്ററിന്റേയും ആഗമന നിഗമന കവാടങ്ങളില്‍ ഇത് സ്ഥാപിക്കാവുന്നതാണ്.

2. യു വി സാനിറ്റൈസേഷന്‍ ബോക്‌സ്

യു വി- സി ബോക്‌സ്

അള്‍ട്രാ വൈലറ്റ് സി ലൈറ്റുകള്‍ ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യാവുന്ന ഉപകരണമാണ് ഇത്. ഇതില്‍ നിന്ന് വികിരണം ചെയ്യുന്ന 250 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികള്‍ കോവിഡ് 19-ന്റെ ചുറ്റുമുള്ള ആര്‍ എന്‍ എ ആവരണത്തെ നശിപ്പിക്കുകയും അതു വഴി പെരുകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് പരിസ്ഥിതിസൗഹൃദമായ ഒരു ഉപകരണമാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

മൊബൈല്‍ ഫോണ്‍, ടാബലറ്റ്‌സ്, പേഴ്‌സ്, നാണയങ്ങള്‍, ഓഫീസ് ഫയലിന്റെ കവര്‍ മുതലായവ അണുവിമുക്തമാക്കുന്നതിനാണ് യു വി- സി ബോക്‌സ് നിര്‍മിച്ചിരിക്കുന്നത്. ഈ വസ്തുക്കള്‍ ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് ഒരു മിനിറ്റ് ബോക്‌സിനുള്ളിലെ ലൈറ്റില്‍ വച്ചാല്‍ അണുവിമുക്തമാകും.

യു വി- സി ലാമ്പ്

ഇതു കൂടാതെ കയ്യില്‍ പിടിക്കാവുന്ന യു വി- സി ലാമ്പും ഉണ്ടാക്കിയിട്ടുണ്ട്. രണ്ടിഞ്ച്‌ അകലത്തില്‍ വച്ചിരിക്കുന്ന കസേര, ഫയല്‍, ഭക്ഷണ പായ്ക്കറ്റുകള്‍ തുടങ്ങി ഓഫീസിലും വിട്ടിലുമുള്ള വിവിധ സാധനങ്ങളിലെ അണുക്കളെ നശിപ്പിക്കാന്‍ ഈ ഉപകരണം കൊണ്ട് സാധിക്കും.

Share
അഭിപ്രായം എഴുതാം