ആലപ്പുഴ: മദ്യശാലകള്‍ തുറക്കാന്‍ വൈകുമെന്നായതോടെ മറ്റു പല വഴികളാണ് ചിലര്‍ പരീക്ഷിക്കുന്നത്. ഇതിനുദ്ദാഹരണമാണ് ആലപ്പുഴയില്‍ നിന്ന് കണ്ടെത്തിയ 1500 കുപ്പി വീര്യം കൂടിയ അരിഷ്ടം. 700 ലിറ്റര്‍ അരിഷ്ടമാണ് എക്‌സൈസ് റെയ്ഡില്‍ കണ്ടെത്തിയത്.പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ പേരിലായിരുന്നു അനധികൃത അരിഷ്ടം നിര്‍മാണം നടന്നിരുന്നത്. പഴവീട് അഞ്ജനം വീട്ടില്‍ തുളസീധരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ബിജുകുമാറിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് അരിഷ്ടം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമല്‍ രാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എ അജീബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച്ച് മുസ്തഫ, ബിപിന്‍ പി ജി, പ്രദീഷ് പി, വിജി എംവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴ ജില്ലയില്‍ ലഹരിനിര്‍മാണവുമായി ബന്ധപ്പെട്ട് 40 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ വാറ്റ് മുതല്‍ വീര്യം കൂടിയ അരിഷ്ടം വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.
Uncategorized