മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി രോഗമുക്തി

തിരുവനന്തപുരം: ലോകത്ത് ദിനം പ്രതി കോവിഡ് 19 ബാധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ്, എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെ. സന്തോഷ്‌കുമാര്‍, കെ.കെ.അനീഷ്‌കുമാര്‍ എന്നിവരാണ് രോഗം ബേധമായി ആശുപത്രി വിട്ടത്.
എറണാകുളം ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലേയും കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് സന്തോഷ് കുമാറും അനീഷും. മാര്‍ച്ച് 23ന് സന്തോഷ് കുമാറിന് ചെറുതായി പനി തുടങ്ങി. ഉടന്‍ കാലടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിരീക്ഷണത്തിലാക്കിയെങ്കിലും മറ്റ് രോഗലക്ഷണങ്ങള്‍ മാര്‍ച്ച്28 നു ശക്തമായതോടെ സാമ്പിളുകള്‍ പരിശോധനക്കയക്കുകയായിരുന്നു. കൊറോണ പോസറ്റീവായതിനെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന 40 ഓളം പേരെ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇതില്‍ അനീഷും ഉള്‍പ്പെട്ടിരുന്നു. നിരീഷണത്തിനു മുമ്പ് അനീഷ് വീട്ടില്‍ പോയിരുന്നതിനാല്‍ വീട്ടുകാരെ കൂടി കൊറോണ ടെസ്റ്റിനു വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഏപ്രില്‍ മൂന്നിന് രേഷ്മ മോഹന്‍ദാസും അനീഷും സന്തോഷ്‌കുമാറും ഇന്ന് ആശുപത്രി വിട്ടു. ചികിത്സയ്ക്കു നേതൃത്വം വഹിച്ച എല്ലാവര്‍ക്കും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ഫോണില്‍ അഭിനന്ദനം അറിയിച്ചു.

Share
അഭിപ്രായം എഴുതാം