റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു

April 17, 2020 - 11:59 am

ശ്രീനഗര്‍ ഏപ്രിൽ 17: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

സൈന്യവും സി.ആര്‍.പി.എഫും പാെലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തീവ്രവാദികളാണ് സുരക്ഷാ സേനയ്ക്ക് നേരേ ആദ്യം വെടിയുതിര്‍ത്തത്. പിന്നാലെയുള്ള ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്‌.
കൂടുതല്‍ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ സൈന്യം പ്രദേശത്ത് കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *