തിരുവനന്തപുരം ഏപ്രിൽ 16: സംസ്ഥാനം വാടകയ്ക്ക് എടുത്ത പവന് ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി. രണ്ട് ക്യാപ്റ്റന്മാരും പവന് ഹാന്‍സിന്റെ മൂന്ന് എഞ്ചിനിയര്‍മാരും ആദ്യ സംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്.
11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഇരട്ട എന്‍ജീന്‍ ഹെലികോപ്റ്ററില്‍ രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. പവന്‍ഹാന്‍സിന്റെ ഓഫീസും ഇവിടെയാണ് ഒരുക്കിയിട്ടുള്ളത്.
20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് സര്‍ക്കാര്‍ പവന് ഹാന്‍സ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയത്. ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്കാന് പല കമ്പനികളും തയാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ പവന് ഹാന്‍സിന് കരാര്‍ നല്കുവാനുള്ള തീരുമാനവുമായി മുന്പോട്ട് പോകുകയായിരുന്നു. ഇതില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കൂടാതെ അഡ്വാന്‍സ് തുകയായി സര്‍ക്കാര്‍ പോലീസ് ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ നല്‍കിയിരുന്നു.