ലോക്ക് ഡൗൺ ലംഘനം: ശക്തമായ നടപടിക്കൊരുങ്ങി സർക്കാരും പോലീസും

തിരുവനന്തപുരം ഏപ്രിൽ 14 : വിഷു തലേന്ന് മലയാളികള്‍ കൂട്ടത്തോടെ വണ്ടികളുമായി റോഡില്‍ എത്തി. പിടിച്ച വാഹനങ്ങള്‍ വിട്ടുകൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കിയതിന് പിന്നാലെയാണ് ഇത്. ഇങ്ങനെ ആളുകള്‍ റോഡിലെത്തുന്നത് വലിയ പ്രതിസന്ധിയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാരും പൊലീസും.

കോവിഡ്പകര്‍ച്ച തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് 500 മുതല്‍ 2,500 രൂപ വരെ ആദ്യ തവണ പിഴ ഈടാക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 1,000 മുതല്‍ 4,000 രൂപ വരെയാകും. മിനിബസ്,ടെമ്പോ ട്രാവലര്‍ തുടങ്ങിയവയ്ക്ക് പിഴ 5,000 രൂപവരെയാകാം. മൂന്നാം തവണയും ചട്ടലംഘനം നടത്തിയാല്‍ കോടതി മുമ്പാകെ എത്തി പ്രോസിക്യൂഷന്‍ നടപടി നേരിടണം.

Share
അഭിപ്രായം എഴുതാം