രാജ്യത്ത്‌ ലോക്ക്ഡൗൺ മെയ്‌ 3 വരെ നീട്ടി

ന്യൂ​ഡ​ല്‍​ഹി ഏപ്രിൽ 14: രാ​ജ്യ​ത്ത് 19 ദി​വ​സം കൂ​ടി സ​മ്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മെ​യ് മൂ​ന്നു വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. ഏ​പ്രി​ല്‍ 20 വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. മു​ന്‍​പ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രേ​ണ്ടി​വ​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

രാജ്യത്ത് കൂടുതൽ തീവ്രബാധിത പ്രദേശങ്ങൾ ഉണ്ടാകാൻ അനുവദിക്കരുത്. 20ന് ​ശേ​ഷം സ്ഥി​തി​ഗ​തി​ക​ള്‍ കൂ​ടു​ത​ല്‍ അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​തു​ണ്ട്. രോ​ഗ്യ​വ്യാ​പ​നം കു​റ​യു​ന്ന ഇ​ട​ങ്ങ​ളി​ല്‍ 20ന് ​ശേ​ഷം നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

മാ​ര്‍​ച്ച്‌ 24ന് ​ആ​രം​ഭി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ സം​ബ​ന്ധി​ച്ച മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കും. പാ​വ​പ്പെ​ട്ട​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി​രി​ക്കും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ ഊ​ന്ന​ല്‍ ന​ല്‍​കു​ക. ആ​രും ല​ക്ഷ​മ​ണ​രേ​ഖ ലം​ഘി​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ണം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ജോ​ലി​യി​ല്‍​നി​ന്ന് ആ​രെ​യും പി​രി​ച്ചു വി​ട​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Share
അഭിപ്രായം എഴുതാം