പട്യാല ഏപ്രിൽ 12: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത പോലീസുകാരന്റെ കൈവെട്ടി. പഞ്ചാബിലെ പട്യാലയിലാണ് സംഭവം.
പോലീസ് കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ചംഗ സംഘം നല്കാന് തയാറായില്ല. ഇതിനു പിന്നാലെ പോലീസ് ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ പോലീസിനെ സംഘം ആക്രമിക്കുകയായിരുന്നു. പട്യാലയിൽ ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം.
വാളുകൊണ്ടുള്ള വെട്ടേറ്റ് പോലീസുകാരന്റെ കൈപ്പത്തി അറ്റു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആക്രമണത്തില്‍ മറ്റ് മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
‘നിഹംഗ്’ എന്ന സിഖ് വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. ആക്രമണത്തിന് ശേഷം സംഘം കടന്നു കളഞ്ഞു. ഗുരുദ്വാരയിൽ നിന്ന് ഏഴ് പേരെ അറസ്റ് ചെയ്തതായാണ് വിവരം.