തിരുവനന്തപുരം ഏപ്രിൽ 12: ലോക്ക് ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച് തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയിരുന്ന ആംബുലന്‍സ് പിടികൂടി. രാത്രികാലങ്ങളില്‍ പൊലീസിനെ കബളിപ്പിച്ച് നിരവധി ആളുകളെയാണ് ആംബുലന്‍സ് വഴി കടത്തിയത്.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കും ആളുകളെ എത്തിച്ചിരുന്ന ആംബുലന്‍സാണ് അമരവിള പൊലീസ് പിടികൂടിയത്. അമരവിളയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ വി.എസ്.ഡി.പി.യുടെ സ്റ്റിക്കര്‍ പതിപ്പിച്ച ആംബുലന്‍സ് പിടികൂടുകയായിരുന്നു.
ആംബുലന്‍സില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയും ആംബുലന്‍സ് ഡ്രൈവര്‍ പാറശാല പരശുവക്കല്‍ സ്വദേശി ബിജീഷിനെതിരെയും പൊലീസ് കേസെടുത്തു.